Tuesday, March 27, 2007

പന്നിയൂര്‍ സോമയാഗം :സോമാഹൂതി നടന്നു



പന്നിയൂര്‍ സോമയാഗം ഇന്ന് സമാപിക്കും.ചടങ്ങുകള്‍ തീരുന്നതോടെ യാഗശാല കത്തിക്കും.

ഇന്നലെ സോമാഹൂതിയായിരുന്നു പ്രധാന ചടങ്ങ്. ഭക്ത ജനങ്ങളുടെ നല്ല തിരക്കുണ്ടായിരുന്നു. വെച്ചു നമസ്കാരമെന്ന (വൈദികര്‍ക്ക് ദക്ഷിണ നല്‍കുന്നതിനു തുല്യം) ചടങ്ങില്‍ ഭക്തരെല്ലാം പങ്കെടുക്കുന്നുണ്ട്.


ലോക നന്മക്കായാണത്രേ യാഗം നടത്തുന്നത്. തവനൂര്‍ മനക്കല്‍ പരമേശ്വരന്‍ അടിതിരിപ്പാടും യജമാനനും പത്നി രമണി പത്തനാടിയജമാനത്തിയുമാണ്.ഒമ്പതാം ക്ലാസുകാ‍രനാണ് അധ്വര്യു.പുതിയ തലമുറയാണ് ചടങ്ങുകളില്‍ ചുമതല വഹിക്കുന്ന വൈദികരാകുന്നത്.


യാഗത്തിന് സമാന്തരമായി സാംസ്കാരിക പരിപാടികള്‍ നടക്കുന്നുണ്ട്. സെമിനാറുകള്‍,സംഗീത കച്ചേരികള്‍, കഥകളി, കൂടിയാട്ടം തുടങ്ങിയവ.നിറഞ്ഞ സദസ്സ്.

യാഗം ജാതി മത വ്യത്യാസമില്ലാതെ നാട് ആസ്വദിക്കുന്നുണ്ട്.വിപ്ലവ പ്രസ്ഥാനത്തിലെ പ്രവര്‍ത്തകര്‍ പോലും ഇതില്‍ പങ്കാളികളാകുന്നുണ്ട്.


പൊതുവെ നാടും നാട്ടുകാരും യാഗത്തെ സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ടെന്നു വേണം പറയാന്‍.


2 comments:

മെഹബൂബ് said...

പന്നിയൂര്‍ സോമയാഗം ഇന്ന് സമാപിക്കും.ചടങ്ങുകള്‍ തീരുന്നതോടെ യാഗശാല കത്തിക്കും.
ഇന്നലെ സോമാഹൂതിയായിരുന്നു പ്രധാന ചടങ്ങ്.യാഗം ജാതി മത വ്യത്യാസമില്ലാതെ നാട് ആസ്വദിക്കുന്നുണ്ട്.വിപ്ലവ പ്രസ്ഥാനത്തിലെ പ്രവര്‍ത്തകര്‍ പോലും ഇതില്‍ പങ്കാളികളാകുന്നുണ്ട്.

മഹാവിഷ്ണു:Mahavishnu said...

പ്രിയ മെഹബൂബ്‌,
സോമയാഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ നന്നായി. വിപ്ലവ പാര്‍ട്ടികളുടെ നേതാക്കളും അന്യ മതസ്തരും യാഗം അഘോഷമാക്കുന്നുണല്ലേ...!! സമൂഹത്തെ ബാധിച്ചിരിക്കുന്ന ജീര്‍ണതയെ തിരിച്ചറിയാന്‍ ശേഷിയില്ലാത്തവരുടെ കൂട്ടം ഇയ്യാം പാറ്റകളെ പോലെയാണ്‌. ഉത്സവമെന്നു കേട്ടാല്‍ ഏത്‌ ഹോമകുണ്ടത്തില്‍ വേണമെങ്കിലും പണമെറിയും.
കേരളത്തെ ഭ്രാന്താലയമാക്കിയ ചരിത്രമുള്ള ബ്രാഹ്മണന്‍ വീണ്ടും വാമനവേഷം കെട്ടി പണവും സ്ഥാനമാനങ്ങളും നേടിയെടുക്കാന്‍ വലവിരിക്കുന്നു എന്നു മനസ്സിലാക്കിയാല്‍ മതി. ഇതില്‍ ലോകസമാധാനവും, സമൃദ്ധിയും, ഐശ്വര്യവും ഉണ്ടാകുമെന്ന് നിശ്ചയമാണ്‌... പക്ഷെ, അതു ബ്രഹ്മണന്റെ മാത്രമായ ലോകത്തിനാണ്‌ ...!!!!!!