Saturday, May 26, 2007

പപ്പടപ്പൊതിക്കു വേണ്ടി ഒരു കൊലപാതകം

കുറ്റിപ്പുറത്തു നിന്ന് വാങ്ങിയ പപ്പടപ്പൊതി അരയില്‍ തുണിമടക്കിനുള്ളില്‍ ഒതുക്കി വെച്ചിരിക്കുകയായിരുന്നു ആ മദ്ധ്യവയസ്ക്കന്‍.തോണിയിറങ്ങിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ അയാള്‍ക്കൊപ്പം കൂടി.
കളളന്മാരുടെ ശല്യമുള്ള കാലമാണ്,മിണ്ടിപ്പറഞ്ഞു നടക്കാന്‍ ഒരാളെ കിട്ടിയല്ലോ എന്ന് അയാള്‍ സന്തോഷിച്ചു.സൌഹൃദം നടിച്ചു നടക്കുന്നവന്റെ കണ്ണ് അയാളുടെ അരയിലുള്ള പൊതിയിലായിരുന്നു.ചന്ത കഴിഞ്ഞു പണവുമായി വരികയാണെന്ന് ഉറപ്പിച്ചു.
നന്നായി ഇരുട്ടു വീണ ഒരിടത്തെത്തിയപ്പോള്‍ കൂടെ നടന്നയാളിന്റെ സ്വഭാവം മാറി.മറ്റൊന്നും നോക്കാതെ കത്തിയെടുത്ത് ഒറ്റ കുത്ത്.അരയിലെ പൊതിയും തട്ടിയെടുത്ത് അയാള്‍ ഓടി.
ദൂരെയെത്തി പൊതി തുറന്നു നോക്കിയപ്പോഴാണ് അമളി മനസ്സിലായത്.ആഴത്തില്‍ കുത്തേറ്റ മദ്ധ്യവയസ്ക്കന്‍ പുഴയില്‍ കിടന്നു തന്നെ മരിക്കുകയും ചെയ്തു.

8 comments:

മെഹബൂബ് said...

കളളന്മാരുടെ ശല്യമുള്ള കാലമാണ്,മിണ്ടിപ്പറഞ്ഞു നടക്കാന്‍ ഒരാളെ കിട്ടിയല്ലോ എന്ന് അയാള്‍ സന്തോഷിച്ചു.സൌഹൃദം നടിച്ചു നടക്കുന്നവന്റെ കണ്ണ് അയാളുടെ അരയിലുള്ള പൊതിയിലായിരുന്നു.
പതിരു ചേറാതെ ചില പഴങ്കഥകള്‍ രണ്ടാം പോസ്റ്റ്.

സു | Su said...

ഇതും വായിച്ചു.

Areekkodan | അരീക്കോടന്‍ said...

Real or story ?

മെഹബൂബ് said...

പ്രിയപ്പെട്ട അരീക്കോടന്‍,

ഇതു നടന്ന സംഭവമാണെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നുണ്ട്.കേട്ടുകേള്‍വിയിലൂടെ ഇത്തരം കഥകള്‍ ഞങ്ങളും കേള്‍ക്കുന്നു.നന്ദി.

സൂവിനും ഒരുപാട് നന്ദിയുണ്ട്.

Sathees Makkoth said...

നടന്ന സം‌ഭവമാകാതിരിക്കട്ടെ.

വല്യമ്മായി said...

പുഴ കടന്ന് വരുന്ന സ്ഥലം കൊള്ളക്കാരുടെ കേന്ദ്രമായിരുന്നെന്ന് ഉപ്പ പറഞ്ഞ് കേട്ടിട്ടുണ്ട്.

തറവാടി said...

സുഹൃത്തെ,

താങ്കള്‍ പറയുന്ന ഈ നാട്ടുകാരനാണ്‌ ഞാന്‍ , ഇത്തരം പലകഥകളും പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്‌ ,

ഒരു മുന്‍കരുതലോടെ വേണം രാത്രി നടക്കാന്‍ എന്നറിയീക്കാന്‍ വേണ്ടിയയിരുന്നു എന്നാണെനിക്കു തോന്നിയിട്ടുള്ളത്‌ .

താങ്കള്‍ പറഞ്ഞ ഈ കഥ ( അതോ നടന്നതോ?) ഞാന്‍ കേട്ടിരിക്കുന്നത്‌ മറ്റൊരു രീതിയിലാണ്‌.

എന്‍റ്റെ ഉപ്പ പറഞ്ഞ ഒരു സംഭവം പറയാം ,

ഒരിക്കല്‍ എണ്റ്റെ ഉപ്പ ഇരിമ്പിളിയത്തു നിന്നും വരുമ്പോള്‍ രാത്രി വല്ലാതെ വൈകി,

കടവു കടന്നുാണ്‌ വരവ്‌.

തോണിയിലുണ്ടായിരുന്ന രണ്ടുപേര്‍ കുമ്പിടിയിലേക്കുള്ള വഴിയിലേക്ക്‌ തിരിഞ്ഞു ,

ഉപ്പ മേലഴിയത്തേക്കുള്ള വലിയ വരമ്പിലേക്കും , അപ്പോഴാണ്‌ തോണിയിലുണ്ടായിരുന്ന ആള്‍ തന്‍റ്റെയൊപ്പം ,

പിന്നിലായി ബീഡിയും കത്തിച്ച്‌ നടന്നു തുടങ്ങിയത്‌. തനിക്കറിയാത്ത ആളായതിനാല്‍ ,

പന്തികേട്‌ തോന്നിയ ഉപ്പ വേഗത്തില്‍ ചൂട്ടും വീശി നടന്നു, വഴി ഏകദേശം നടുവില്‍

എത്തിയപ്പോള്‍പിന്നിലുള്ള ആള്‍ ചൂളം വിളിച്ചത്രെ പെട്ടെന്ന്‌ മുന്നില്‍ ഒരാള്‍ ബീഡികത്തിച്ചു ,

വിയര്‍ത്ത ഉപ്പ ചൂട്ട്‌ ശക്തിയായി വീശി ആരാന്ന്‌ ചോദിച്ചു , പെട്ടെന്നു ബീഡി താഴെയിട്ട്‌ മുന്നില്‍ നിന്ന ആള്‍

" ആ കുഞ്ഞുണ്ണ്യാപ്ളയാണോ , ന്താ ത്ര വൈകീട്ട്‌"

എന്നു ചോദിച്ചതും പിന്നില്‍ വന്ന ആള്‍ ചൂളമടി നിര്‍ത്തി.

ആരോ പിന്നില്‍ വരുന്ന കാര്യം പറഞ്ഞപ്പോള്‍ ,

"തോന്നിയതാവും , ങ്ങള്‌ പൊിക്കോള്ളിം "

എന്നും പറഞ്ഞുപ്പാനെ യാത്രയാക്കി.

പിറ്റേന്ന്‌ പെരുമ്പലത്തെ വലിയ വരമ്പില്‍ ഒരാളുടെ ശവം തോട്ടില്‍ കണ്ടിരുന്നു ,

അയാളുടെ മകളുടെ കല്യാണമായിരുന്നത്രെ രണ്ടുദിവസം കഴിഞ്ഞ്‌.

കുറ്റിപ്പുറത്തുനിന്നും തട്ടാന്‍റ്റെ വീട്ടില്‍ നിന്നും പണ്ടവും മറ്റും വാങ്ങി വരുന്ന വഴിക്കാണത്രെ അയാള്‍ കൊല്ലപ്പെട്ടത്‌

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

sathees makkoth | സതീശ് മാക്കോത്ത് said...
നടന്ന സം‌ഭവമാകാതിരിക്കട്ടെ..!

സതീഷേട്ടനോടൊപ്പം ഞാനും ചേരുന്നു...