Saturday, May 26, 2007

പതിരു ചേറാതെ ചില പഴങ്കഥകള്‍

ഉള്ളതെന്നോ പൊളിയെന്നോ വേര്‍തിരിച്ചെടുക്കാനാവാത്ത വിധം ഗ്രാമ മനസ്സില്‍ പറഞ്ഞു പരന്നു പതിഞ്ഞ ഒട്ടേറെ കഥകളുണ്ട്. എല്ലാ ഗ്രാമങ്ങളിലും ഇത്തരത്തിലിള്ള മിത്തുകളും മനുഷ്യ കഥകളും ഉണ്ട്. ചിലതെല്ലാം സമാനവുമായിരിക്കും.
കൂടല്ലൂര്‍ ഒരു വള്ളുവനാടന്‍ ഗ്രാമമാണ്.ഇവിടത്തെ ചില കഥകള്‍ കണ്ടെടുക്കുകയാണ് ഞാന്‍.
ചക്ക മോഷ്ടിച്ച അടിയാളന്‍

‍കാണാതാവുക ഒരു ആഗോള യാഥാര്‍ത്ഥ്യമാണ്.ഒരാളെ അയാള്‍ ജീവിച്ചിരിക്കുന്ന ചുട്ടുപാടില്‍ നിന്ന് ഒരു ദിവസം കാണാതാവുക;അതിനു പിറകില്‍ ഒട്ടേറെ കാരണങ്ങളുണ്ടാകാം.കാത്തിരിക്കുന്നവരുടെ കണ്വഴിയിലേക്ക് ഒരിക്കലും തിരിച്ചു വരാത്തവര്‍ ഏറെയുണ്ട്.കാണാതായവരെക്കുറിച്ച് നാട് കഥകള്‍ മെനയുന്നു.കാലത്തിനൊപ്പം ഓര്‍മ്മകള്‍ തണുത്താലും ആരുടെയൊക്കെയോ മനസ്സില്‍ തിരോധാനതിന്റെ വേദന കത്തുന്നുണ്ടാകും.
നാട്ടു പ്രമാണിമാര്‍ക്കും അധികാര വര്‍ഗത്തിനും എന്തും ചെയ്യനവകാശമുണ്ടായിരുന്ന ഒരു കാലത്തെ നമുക്കറിയാമല്ലോ!.അക്കാലത്ത് കുമ്പിടിയില്‍ ഒരാളെ കാണാതായി.

വിശപ്പ് അടിയാളന്റെ വിധിയായിരുന്ന കാലമാണ്.ഗത്യന്തരമില്ലാതെ ഒരാള്‍ ഒരു ചക്ക മോഷ്ടിച്ചു. മോഷ്ടിച്ചത് ഒരു പ്രമാണിയുടെ പറമ്പില്‍ നിന്നായിരുന്നു.കള്ളനെ തൊണ്ടിയോടെ പിടികൂടി ആശ്രിതര്‍ പ്രമാണിയുടെ അടുക്കലെത്തിച്ചു.പ്രമാണി ഒരു കുറിപ്പെഴുതി അയാളുടെ കയ്യില്‍ കൊടുത്തു.അതുമായി പോലിസ് സ്റ്റേഷനിലേക്ക് പോകാന്‍ പറഞ്ഞു.
നിസ്സഹായനും അനുസരണ ശീലമുള്ളവനുമായ ആ അടിയാളന്‍ വിശപ്പ് കത്തുന്ന വയറും തലയിലേറ്റിയ ചക്കയുമായി നടന്നു മറയുന്നത് നാട്ടുകാര്‍ കണ്ടു.

അയാള്‍ തിരിച്ചു വരുമ്പോള്‍ ശിക്ഷ എന്തായിരുന്നുവെന്ന് ചോദ്യം കരുതി വെച്ചവരുണ്ട്.അയാളോട് സഹതാപം സൂക്ഷിച്ച ഏറെ മനസ്സുകള്‍ പ്രാര്‍ഥനയുമായി ഇരുന്നു.
പക്ഷെ അയാള്‍ തിരിച്ചു വന്നില്ല. ഉത്തരമില്ലാത്ത ചോദ്യത്തിനപ്പുറം ശൂന്യത.

7 comments:

മെഹബൂബ് said...

‍കാണാതാവുക ഒരു ആഗോള യാഥാര്‍ത്ഥ്യമാണ്.ഒരാളെ അയാള്‍ ജീവിച്ചിരിക്കുന്ന ചുറ്റുപാടില്‍ നിന്ന് ഒരു ദിവസം കാണാതാവുക;അതിനു പിറകില്‍ ഒട്ടേറെ കാരണങ്ങളുണ്ടാകാം.

കാലത്തിനൊപ്പം ഓര്‍മ്മകള്‍ തണുത്താലും ആരുടെയൊക്കെയോ മനസ്സില്‍ തിരോധാനതിന്റെ വേദന കത്തുന്നുണ്ടാകും.

നാട്ടു പ്രമാണിമാര്‍ക്കും അധികാര വര്‍ഗത്തിനും എന്തും ചെയ്യനവകാശമുണ്ടായിരുന്ന ഒരു കാലത്തെ നമുക്കറിയാമല്ലോ!.അക്കാലത്ത് കുമ്പിടിയില്‍ ഒരാളെ കാണാതായി.

വളൂവനാടന്‍ ഗ്രാമത്തിലെ കേട്ടുകേള്‍വിക്കഥകളുമായി ഇതാ തിരുതാലം.വായിക്കുമല്ലോ?

വല്യമ്മായി said...

നമ്മുടെ നാടിന്റെ കൂടുതല്‍ പഴങ്കഥകള്‍ പോരട്ടെ.

സു | Su said...

വായിച്ചു. ഇനിയും കഥകള്‍ ഉണ്ടല്ലോ അല്ലേ?

ബീരാന്‍ കുട്ടി said...

വഴിയില്‍ വീണ്‌കിടന്ന ഒരു തെങ്ങ എടുത്തതിന്‌ 2 എക്കറോളം തെങ്ങിന്‍തോപ്പ്‌ നഷ്ടമായ എന്റെ വല്യുപ്പയുടെ ഒര്‍മ്മ നോമ്പരമുണര്‍ത്തി കടന്ന് പോയി മെഹബൂബ്‌. ചില കഥകളെഴുതുബോള്‍ എത്ര ശ്രമിച്ചാലും അതിന്റെ വിഷാദ ഭാവം മുഴച്ച്‌ നില്‍ക്കും.

ഇനിയും തുടരുക.

വേണു venu said...

മെഹബൂബു്, കഥ നന്നായി പറഞ്ഞു. ഇനിയും പോരട്ടെ. ആ ചിത്രം അവിടെ യോജിക്കുന്നില്ലെന്നു് എനിക്കു തോന്നുന്നു. ആശംസകള്‍.:)

മെഹബൂബ് said...

വല്യമ്മായി,ബീരാന്‍ കുട്ടി,വേണു,സൂ--

നിങ്ങളുടെ പ്രോത്സാഹത്തിന് മനസ്സു നിറഞ്ഞ നന്ദിയുണ്ട്.

തറവാടി said...

:((((((((