Wednesday, May 30, 2007

മുറിക്കയ്യന്‍ ചാത്ത

മുറിക്കയ്യന്‍ ചാത്ത തുഴക്കാരനായിരുന്നു.ഒപ്പം കൊള്ളക്കാരനും.

ഒരു സംഘട്ടനത്തിലാണ് ,കുറ്റിപ്പുറം കടവിലെ തോണി കുത്തുകാരന്‍ ചാത്തയ്ക്ക് കൈപ്പടം നഷ്ടപ്പെട്ടത്.ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഗുണ്ടയായിരുന്നു ചാത്ത.
കൈപ്പടം പോയപ്പോള്‍ മുറിക്കൈ ആയി ചാത്തയുടെ ആയുധം.സന്ധ്യ കഴിഞ്ഞ് തോണി കടക്കുന്ന അപരിചിതരായിരുന്നു ചാത്തയുടെ ഇരകള്‍.
തോണിയിറങ്ങി കാശുകൊടുക്കാന്‍ നോക്കുമ്പോഴാണ് ,ചാത്തയുടെ വിശ്വരൂപം യാത്രക്കാരന്‍ കാണുക.
മുറിക്കൈകൊണ്ട് ഒറ്റ അടിയാണ്.മണലിലേക്ക് പിടിച്ചു വലിച്ചിട്ട് പണം അപഹരിക്കും.പിന്നെ തോണിക്കൊമ്പത്തേക്ക് ചാടിക്കയറി തിരിച്ചു വിടും.

ചാത്തയെ സാധാരണ യാത്രക്കാര്‍ക്കും പേടിയായിരുന്നു.

2 comments:

മെഹബൂബ് said...

മുറിക്കയ്യന്‍ ചാത്ത തുഴക്കാരനായിരുന്നു.ഒപ്പം കൊള്ളക്കാരനും.
ഒരു സംഘട്ടനത്തിലാണ് ,കുറ്റിപ്പുറം കടവിലെ തോണി കുത്തുകാരന്‍ ചാത്തയ്ക്ക് കൈപ്പടം നഷ്ടപ്പെട്ടത്
കൈപ്പടം പോയപ്പോള്‍ മുറിക്കൈ ആയി ചാത്തയുടെ ആയുധം

സാരംഗി said...

ബാക്കി കൂടെ എഴുതൂ..