Saturday, May 26, 2007

പാഞ്ജാലി


പാഞ്ജാലി ഒരു പെണ്ണായിരുന്നു!.മോഹിപ്പിക്കുന്ന സൌന്ദര്യം.വീട്ടുപണിക്കെത്തുന്ന പഞ്ജാലിയെ സ്വന്തമാക്കണമെന്ന് ജന്മിത്തറവാട്ടിലെ ഒരു മുതലാളിക്ക് മോഹം.പൂ പോലത്തെ പെണ്ണാണ്.പോരാത്തതിന് ഇത്തിരി വകതിരിവൊക്കെയുണ്ട്.ഒരു പ്രേമ നാടകമായാലെന്തെന്ന് മുതലാളി ചിന്തിച്ചു.
പഞ്ജാലിയെ വളക്കാനുള്ള ശ്രമങ്ങളായി പിന്നെ.മതം മാറ്റി വിവഹം കഴിക്കാമെന്ന് വാഗ്ദാനം.
അവള്‍ ഗര്‍ഭിണിയായി.ഉദരം വളരാന്‍ തുടങ്ങിയപ്പോള്‍ മുതലാളിയുടെ മട്ടും ഭാവവും മാറി.ഞാനൊന്നുമറിഞ്ഞില്ലേ എന്നു കൈ മലര്‍ത്തി.മാനം അപഹരിക്കപ്പെട്ടതില്‍ അവളുടെ മനസ്സു വെന്തു.

അന്നു രാത്രി അവള്‍ ഭാരതപ്പുഴ നീന്തിക്കടന്നു.പുഴക്കരയിലെ അഞ്ജുകണ്ണിപ്പാലത്തിനടുത്ത് റെയില്‍ വേ ട്രാക്കില്‍ മരണം കാത്തു കിടന്നു.തീവണ്ടി ഇരമ്പിപ്പാഞ്ഞു വന്ന് അവളെ തട്ടിത്തെറിപ്പിക്കുകയാണുണ്ടായത്.

വലതു കൈ മുറിഞ്ഞു തെറിച്ചു പോയി.താഴെ പുഴയിലേക്ക് അവള്‍ എടുത്തേറിയപ്പെട്ടു.അപ്പുറത്ത് ആളുകള്‍ ഓടി വന്നു.രക്ഷപ്പെടാന്‍ പറഞ്ഞു.കൂലിപ്പണിക്കാരായിരുന്നു അത്.അവര്‍ക്കു മറ്റൊന്നും ചെയ്യന്‍ കഴിയുമായിരുന്നില്ല.

അപ്പോഴും അപമനക്കറ മറ്റെന്തിനേക്കളുമേറെ അവളുടെ ഉള്ളില്‍ ഉറഞ്ഞു.വേദന മറന്ന് ഒറ്റ കൈകൊണ്ട് നീന്തി വീണ്ടും അവള്‍ പാലത്തിനു മുകളിലെ പാ‍ളത്തിലെത്തി.

അടുത്ത വണ്ടി അവളുടെ ജീവനെടുത്തു.

പഞ്ജാലി അങ്ങനെ ഗ്രാമ മനസ്സിലെ ധീരയായ പെണ്ണായി.

അഞ്ജുകണ്ണിപ്പാലത്തില്‍ പാഞ്ജാലി പ്രേതമായി നടക്കാറുണ്ടെന്ന് ഗ്രാമീണര്‍ ഇന്നും വിശ്വസിക്കുന്നു.ഉറക്കം കിട്ടാത്ത രാവുകളില്‍ കേട്ടു കിടക്കുന്നവര്‍ പുഴയില്‍ പ്രതിധ്വനിക്കുന്ന തീവണ്ടിയുടെ ശബ്ദത്തില്‍ പാഞ്ജാലിയുടെ തേങ്ങലും കേള്‍ക്കാറുണ്ടത്രേ!

2 comments:

മെഹബൂബ് said...

പാഞ്ജാലി ഒരു പെണ്ണായിരുന്നു!.മോഹിപ്പിക്കുന്ന സൌന്ദര്യം.വീട്ടുപണിക്കെത്തുന്ന പഞ്ജാലിയെ സ്വന്തമാക്കണമെന്ന് ജന്മിത്തറവാട്ടിലെ ഒരു മുതലാളിക്ക് മോഹം.....................
..................................................................

അഞ്ജുകണ്ണിപ്പാലത്തില്‍ പാഞ്ജാലി പ്രേതമായി നടക്കാറുണ്ടെന്ന് ഗ്രാമീണര്‍ ഇന്നും വിശ്വസിക്കുന്നു.ഉറക്കം കിട്ടാത്ത രാവുകളില്‍ കേട്ടു കിടക്കുന്നവര്‍ പുഴയില്‍ പ്രതിധ്വനിക്കുന്ന തീവണ്ടിയുടെ ശബ്ദത്തില്‍ പാഞ്ജാലിയുടെ തേങ്ങലും കേള്‍ക്കാറുണ്ടത്രേ!

ശെഫി said...

അന്‍സാറില്‍ പടിച്ചിരുന്ന കൂടല്ലൂര്‍കാരന്‍ മെഹബൂബ്‌ ആണോ?..
ആണെങ്കില്‍ ഈ ബ്ലോഗ്‌ ഒന്ന് കണ്ടു നൊക്ക്ക്കുക
www.ansaroff.blogspot.com